India

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം ; നിരവധി പേര്‍ മരിച്ചു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഉത്തരാഖണ്ഡിലെ സിങ്ഗാലി മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. 40 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഏഴോളം ഗ്രാമങ്ങളിലെ വീടുകള്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

സിങ്ഗാലി, പാട്തകോട്ട്, ഒഗ്ല, താല്‍ എന്നിവിടങ്ങളിലാണ് മേഘ വിസ്‌ഫോടനമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ താല്‍ മുന്‍സ്യാരി റോഡു തകര്‍ന്നു. ഇരുഭാഗങ്ങളിലുമായി നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തിന്റെയും പാരാമിലിട്ടറി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. അളകനന്ദ നദിയിലെ ജലനിരപ്പ് അപകടനിരപ്പു പിന്നിട്ടു. 24 മണിക്കൂറായി 54 മില്ലിമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ ലഭിച്ചിരിക്കുന്നത്. ജനങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button