ന്യൂഡല്‍ഹി : തെളിവുകളില്ലാതെ തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹരിയാനയിലെ അനധികൃത ഭൂമി ഇടപാട് കേസില്‍ അന്വേഷണം നേരിടുകയാണ് വദ്ര. വദ്രക്കെതിരെയുള്ള അന്വേഷണങ്ങള്‍ എസ്.എന്‍ ദിംഗ്ര കമ്മിഷന്‍ പൂര്‍ത്തീകരിച്ചു എന്ന് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായ വദ്ര രംഗത്തു വന്നിരിക്കുന്നത്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി താന്‍ എപ്പോഴും ഉപയോഗിക്കപ്പെടുകയാണ്. തെളിവുകളില്ലാതെ സര്‍ക്കാരിന് തനിക്കെതിരെ ഒന്നും ചെയ്യാനാകില്ല, തെളിയിക്കാനായി യാതൊന്നുമില്ലെന്നും വദ്ര പോസ്റ്റില്‍ പറയുന്നു. എന്നാല്‍ എല്ലാത്തവണത്തേയും പോലെ ഇത്തവണയും തനിക്കെതിരെ ഉയര്‍ന്ന അനാവശ്യ ധാരണകളെ കീഴടക്കി സത്യത്തിനൊപ്പം തലയുയര്‍ത്തി തന്നെ നടക്കുമെന്നും വദ്ര പറയുന്നു.
Post Your Comments