Kerala

തലസ്ഥാനത്ത്പ്ലാസ്റ്റിക്കിനും ഫ്‌ലക്‌സിനും നാളെ മുതല്‍ നിരോധനം

തിരുവനന്തപുരം : പ്ലാസ്റ്റിക്കിനും ഫ്‌ലക്‌സിനും നാളെ മുതല്‍ തലസ്ഥാനത്ത് നിരോധനം. പ്ലാസ്റ്റിക് കുപ്പികളും മറ്റ് ഉത്പന്നങ്ങളും പരമാവധി കുറയ്ക്കാന്‍ നഗരവാസികളോട് കോര്‍പ്പറേഷന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ കഴുകി വൃത്തിയാക്കി കൈമാറിയാല്‍ പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററുകളിലൂടെ ഇവ ശേഖരിക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്. വെള്ളിയാഴ്ച ധനമന്ത്രി തോമസ് ഐസക് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

50 മൈക്രോണിന് താഴെയുള്ള കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാണ് നിരോധനം. പൊതുജനങ്ങള്‍ ഇനി മുതല്‍ സാധനങ്ങള്‍ വാങ്ങാനായി കടകളില്‍ എത്തുമ്പോള്‍ കൈയ്യില്‍ തുണി സഞ്ചി വേണം. അല്ലെങ്കില്‍ കോര്‍പ്പറേഷന്റെ ഹോളോഗ്രാം പതിപ്പിച്ച പ്ലാസ്റ്റിക് കവര്‍ മാത്രം ഉപയോഗിക്കാം. ആദ്യ ഘട്ടം ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. കടകളില്‍ സ്‌റ്റോക്കുള്ള പ്ലാസ്റ്റിക് കവറുകള്‍ വിറ്റഴിക്കാന്‍ കച്ചവടക്കാര്‍ക്ക് ജൂലൈ 15 വരെ സമയമുണ്ട്. അതിന് ശേഷം പിഴ അടക്കം കര്‍ശന നടപടികളിലേക്ക് കടക്കും. ഈ നിരോധനം ഫ്‌ലക്‌സുകള്‍ക്കും ബാധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button