ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി പരിഗണിക്കാതിരുന്നതിന് പിന്നില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് സൂചന നല്‍കി രവി ശാസ്ത്രി രംഗത്ത്. പരിശീലക സ്ഥാനത്തേക്ക് തന്റെ അഭിമുഖം നടന്നപ്പോള്‍ ഗാംഗുലി വിട്ട് നിന്നു. അതിന് കാരണം പറയേണ്ടത് ഗാംഗുലിയാണ്. തന്നോട് എന്താണ് വിരോധമെന്ന് ഗാംഗുലി തന്നെ വ്യക്തമാക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രവിശാസ്ത്രിയുടെ പ്രതികരണം. കുംബ്ലെയുടെ നേത്യത്വത്തില്‍ നല്ലൊരു ടീമുണ്ടാകുമെന്നും ഇന്ത്യന്‍ ടീമിലെ അംഗങ്ങളെ ബഹുമാനിക്കുന്നുവെന്നും രവിശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തിനായിരുന്നു പുതിയ കോച്ചിന്റെ അഭിമുഖത്തിനുള്ള ചുമതല. 21 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. ഇതില്‍ മുന്‍ നിരയില്‍ തന്നെ രവിശാസ്ത്രിയും ഉണ്ടായിരുന്നു.
Post Your Comments