പി.വി.നരസിംഹ റാവു വളരെ കോളിളക്കങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്ത പ്രധാനമന്ത്രിയാണ്. 1991, ജൂണ്‍ 21-മുതല്‍ 1996, മെയ് 16-വരെ റാവു ഇന്ത്യയുടെ പ്രധാനസചിവന്‍ ആയിരുന്നു. തെലങ്കാനയിലെ കരീംനഗറില്‍ 1921, ജൂണ്‍ 28-നാണ് റാവു ജനിച്ചത്.
ഗാന്ധികുടുംബത്തിന് വെളിയിലുള്ള തങ്ങളുടെ മുതിര്‍ന്ന നേതാക്കളെ ആവശ്യം കഴിയുമ്പോള്‍ തഴയുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഡോ. ഭീംറാവു അംബേദ്‌കറും, സര്‍ദാര്‍ വല്ലഭായ് പട്ടേലും ഒക്കെ ഇതിന്‍റെ ആദ്യകാല ഉദാഹരണങ്ങളാണ്. പക്ഷേ, കാലമെത്ര കടന്നു പോയാലും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ഈ നേതാക്കന്മാരുടെ മഹത്വം തിരിച്ചറിയാവുന്ന ബിജെപി ഇവര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കി പലപ്പോഴും പൊതുജനങ്ങളുടെ മനസില്‍ ഇത്തരം നേതാക്കന്മാരോടുള്ള ആദരവിന്‍റെ പ്രയോജനം തങ്ങള്‍ക്കനുകൂലമാക്കുന്ന കാഴ്ച ഇപ്പോള്‍ നമുക്കെല്ലാം സുപരിചിതമാണ്.
നരസിംഹ റാവുവിന്‍റെ 95-ആം ജന്മദിനമായ ഇന്നും സംഭാവിച്ചിരിക്കുന്നത് അത് തന്നെയാണ്. തങ്ങളുടെ മുന്‍പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്ന്‍ കോണ്‍ഗ്രസിന് അക്കാര്യത്തെപ്പറ്റി ബോധമൊന്നുമില്ലെങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദി റാവുവിന് ആശംസകള്‍ അര്‍പ്പിച്ചു കഴിഞ്ഞു.
Tributes to Shri PV Narasimha Rao on his birth anniversary. He led India at a crucial time & his leadership was both notable & vital.
— Narendra Modi (@narendramodi) June 28, 2016
ഡിസംബര്‍ 23, 2004-ന് തന്‍റെ 83-ആം വയസ്സില്‍ റാവു അന്തരിച്ചപ്പോള്‍ ഡല്‍ഹിയില്‍ വച്ച് അദ്ദേഹത്തിന് എന്തെങ്കിലും മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിന് കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കിയില്ല. തുടര്‍ന്ന്‍, അദ്ദേഹത്തെ ആന്ധ്രാപ്രദേശിലെ ജന്മഗ്രാമത്തില്‍, നിശബ്ദമായ ഒരു ചടങ്ങോടെയാണ് സംസ്കരിച്ചത്.
Post Your Comments