ഹൈദരാബാദ്: കൊടുംഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐസിസ്) തകര്‍ത്ത ഇന്ത്യയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) 11 ആളുകളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹൈദരാബാദില്‍ നടത്തിയ റെയ്ഡുകളെത്തുടര്‍ന്നാണ് എന്‍ഐഎ ഐസിസ് ഘടകം എന്ന് സംശയിക്കാവുന്ന ഒരു സംഘത്തെ അറസ്റ്റ് ചെയ്തത്. ആയുധങ്ങളും, സ്ഫോടകവസ്തുക്കളും കൂടാതെ 15-ലക്ഷം രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായവര്‍ സിറിയയിലുള്ള തങ്ങളുടെ ആസൂത്രകനുമായി നിരന്തരം ആശയവിനിമയം നടത്തുകയും, ഇന്ത്യയില്‍ ആക്രമണപരിപാടികള്‍ക്കായി പദ്ധതി തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിശ്വസനീയമായ രഹസ്യവിവരങ്ങള്‍ പിന്തുടര്‍ന്ന എന്‍ഐഎ സംഘങ്ങള്‍ ഹൈദരാബാദ് പോലീസ്, തെലുങ്കാന രഹസ്യപ്പോലീസ് എന്നിവരുടെ സഹായത്തോടെ മിര്‍ചൗക്ക്, മുഗള്‍പുര, ഭവാനി നഗര്‍, ബര്‍കാസ്, പുരാതന ഹൈദരാബാദിലെ ചിലസ്ഥലങ്ങള്‍ എന്നിവടങ്ങളിലാണ് തിരച്ചിലുകള്‍ നടത്തിയത്.
സേര്‍ച്ച് ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments