ന്യൂഡല്‍ഹി : സ്വന്തം ചിത്രം അച്ചടിച്ച തപാല്‍ സ്റ്റാംപ് ഒട്ടിച്ചു കത്തയയ്ക്കാന്‍ അവസരം. ഇതിനായി നിങ്ങള്‍ 12 ലക്ഷം മുടക്കണമെന്ന് മാത്രം. തപാല്‍ വകുപ്പില്‍ 12 ലക്ഷം രൂപ നല്കിയാല് ഫോട്ടോയോ സ്ഥാപനത്തിന്റെ വ്യാപാര മുദ്രയോ ഒക്കെ അച്ചടിച്ച് സ്റ്റാംപ് കിട്ടും.
മുന്‍പ് 300 രൂപ നല്കിയാല് ചിത്രം പതിച്ച സ്റ്റാംപുകള്‍ കിട്ടുമായിരുന്നെങ്കിലും അത് സാധാരണ തപാല്‍ സ്റ്റാംപിനോടൊപ്പം ഒട്ടിക്കണമെന്നേയുണ്ടായിരുന്നുള്ളൂ. 12 ലക്ഷം നല്കിയാല് 60,000 സ്റ്റാംപുകളാണ് ലഭിക്കുന്നത്.
ഈ പദ്ധതിക്കായി സമീപിക്കുന്നവരുടെ പശ്ചാത്തലം അന്വേഷിച്ച ശേഷമേ സ്റ്റാംപ് നല്‍കൂ എന്ന് വകുപ്പു സെക്രട്ടറി എസ്.കെ.സിന്‍ഹ പറഞ്ഞു. ആമസോണ്‍, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് തുടങ്ങി പല സ്ഥാപനങ്ങളില്‍ നിന്നായി രണ്ടുകോടി രൂപയുടെ ഓര്‍ഡര്‍ ഇതിനകം ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments