Kerala

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു

മലപ്പുറം : സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. മുഹമ്മദ് ആഷിഖ്, നിദാ ഫാത്തിമ, ഫാത്തിമ ജുമൈല എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍, വരുന്ന രണ്ടാഴ്ചക്കകം ജില്ലയിലെ കുത്തിവെയ്‌പ്പെടുക്കാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന് തീരുമാനമായി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി. താനൂര്‍ മുനിസിപ്പാലിറ്റിയിലെ സ്‌കൂളുകള്‍, അംഗണ്‍വാടികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചിട്ടുണ്ട്.

പ്രതിരോധ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മരുന്ന് ജില്ലയിലെത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനിടെ കുത്തിവെയ്പ്പിനെതിരെ പ്രചാരണം നടത്തുന്ന വ്യാജ ചികിത്സകര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button