IndiaNews

സ്ത്രീകളെ വശീകരിച്ച് െൈലംഗികമായി പീഡിപ്പിച്ചിരുന്ന വ്യാജ ജ്യോത്സ്യര്‍ ഒടുവില്‍ പിടിയിലായി

ബംഗളൂരു: ജ്യോത്സ്യര്‍ ചമഞ്ഞു സ്ത്രീകളെ വശീകരിച്ചു ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത രണ്ടു പേര്‍ പിടിയില്‍. കമലാനഗറില്‍ ജ്യോതിഷാലയത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ ആനന്ദ്, മുരളി എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പു മനസിലായതിനെത്തുടര്‍ന്നു നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ആനന്ദ് ഗുരുവും, മുരളി ശിഷ്യനും ചമഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് ഇരയായവര്‍ കമലാനഗറിലെ ഇവരുടെ ജ്യോതിഷാലയത്തിലെത്തി ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു. വിവാഹത്തിന് തടസം, ദാമ്പത്യപ്രശ്‌നങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ എന്നിവ നേരിടുന്ന സ്ത്രീകളെ പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞു വശീകരിച്ചു തട്ടിപ്പു നടത്തുകയും ചെയ്യുകയായിരുന്നു രീതി.
കമലാനഗറില്‍ ചൗധേശ്വരി ജ്യോതിഷാലയം നടത്തുകയായിരുന്നു ഇരുവരും. ഇവിടെയെത്തിയ തട്ടിപ്പിനിരയായവര്‍ ഇരുവരെയും ജ്യോതിഷാലയത്തിനുള്ളില്‍നിന്നു വലിച്ചു പുറത്തിട്ടു മര്‍ദ്ദിച്ചു. പരിഹാരം തേടി വരുന്ന സ്ത്രീകളെ നഗ്‌നപൂജയ്ക്കു വിധേയരാക്കിയിരുന്നെന്നും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പലരും പരാതി പറഞ്ഞു. പരാതി ലഭിക്കാത്തതിനാല്‍ സ്വമേധയാ അന്വേഷണം നടത്താനാണ് പൊലീസിന്റെ പദ്ധതി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button