പാലക്കാട്: മാത്തൂരില്‍ ഒരു കുടുബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയാംപറമ്പ് വീട്ടില്‍ ബാലകൃഷ്ണന് (60), ഭാര്യ രാധാമണി (53), ഇരട്ടപെണ്മക്കളായ ദൃശ്യ (20), ദര്‍ശന (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ബാലകൃഷ്ണന്റെ മറ്റൊരു മകന് ദ്വിഗാജ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളേയും സഹോദരിമാരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദൃശ്യ ബിരുദവിദ്യാര്‍ഥിനിയും ദര്‍ശന നേഴ്സിങ് വിദ്യാര്‍ഥിനിയുമാണ്. കുഴല്‍മന്ദം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Post Your Comments