ലാഹോര്‍: ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി പാകിസ്താനില്‍ ഫത്‌വ പുറപ്പെടുവിച്ചു. തന്‍സീം ഇത്ത്ഹാദ് ഐ ഉമ്മത്ത് എന്ന സംഘടനയിലെ അമ്പതോളം ആത്മീയ നേതാക്കന്മാര്‍ ചേര്‍ന്നാണ് ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതിയും അവകാശങ്ങളും ഉറപ്പാക്കുന്നതും അവരോടുള്ള വിവേചനം അവസാനിപ്പിക്കുന്നതും ലക്ഷ്യമാക്കി പുതിയ മതപരമായ നിയമം കൊണ്ടുവന്നത്.
പുരുഷമാരുടെ പ്രകടമായ അടയാളമുള്ള ഭിന്നലിംഗ വ്യക്തിക്ക് സ്ത്രീയേയും അതുപോലെ സ്ത്രീകളെ പോലുള്ളവര്‍ക്ക് പുരുഷനേയും വിവാഹം കഴിക്കാമെന്നും ഫത്‌വ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുലിംഗങ്ങളുടേയും പ്രകടമായ അടയാളങ്ങളുള്ളവര്‍ വിവാഹിതരാകരുതെന്നും ഫത്‌വയില്‍ പറയുന്നു. ഭിന്നലിംഗ വ്യക്തികള്‍ക്ക് പൂര്‍വിക സ്വത്ത് നല്‍കാതിരിക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ ചെയ്യുന്ന മാതാപിതാക്കള്‍ ദൈവ കോപത്തിനു ഇരയാകുമെന്നും ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഫത്‌വയില്‍ ആവശ്യപ്പെടുന്നു. ഭിന്നലിംഗക്കാരെ അധിക്ഷേപിക്കുക, പരിഹസിക്കുക മുതലായവ തെറ്റാണ്. മുസ്‌ലിം മതവിശ്വാസികള്‍ക്ക് നടത്തുന്ന മരണാനന്തര ചടങ്ങുകള്‍ ഭിന്നലിംഗക്കാര്‍ മരണപ്പെട്ടാല്‍ നടത്താമെന്നും ഫത്‌വ പറയുന്നു.
Post Your Comments