International

അടിയന്തിര ലാന്‍ഡിംഗിനിടെ വിമാനത്തിന് തീപ്പിടിച്ചു : 241 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സിംഗപൂര്‍ ● അടിയന്തിര ലാന്‍ഡിംഗിനിടെ തീപ്പിടിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . സിംഗപൂര്‍ ചാങ്കി അന്തരാഷ്ട്ര വിമാനത്താളത്തില്‍ നിന്ന് മിലാനിലേക്ക് പറന്നുയുര്‍ന്ന സിംഗപൂര്‍ എയര്‍ലൈന്‍സ് ‘SQ368’ വിമാനം എഞ്ചിന്‍ ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് ചാങ്കി വിമാനത്താളത്തില്‍ തന്നെ അടിയന്തിരമായി തിരിച്ചിറക്കുന്നതിനിടെ തീപ്പിടിയ്ക്കുകയായിരുന്നു. 222 യാത്രക്കാരും 19 ജീവനക്കാരും ഉള്‍പ്പടെ 241 പേരാണ് ‘ബോയിംഗ് 777-300 ER’ വിമാനത്തില്‍ ഉണ്ടായിരുന്നത്.

landing

പുലര്‍ച്ചെ 2.05ന് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നു രണ്ടര മണിക്കൂറിനുശേഷമാണ് തിരിച്ചറക്കിയത്. വിമാനം പറന്നപ്പോള്‍ എന്‍ജിനില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ ക്യാപ്റ്റന്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിയ്ക്കുകയും അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയുമായിരുന്നു. നിലത്തിറക്കിയുടന്‍ 10 വര്‍ഷത്തോളം പഴക്കമുള്ള വിമാനത്തിന്റെ വലത് വശത്തെ എന്‍ജിന്‍ അഗ്നിഗോളമായി മാറുകയായിരുന്നു. ഉടന്‍തന്നെ അഗ്നിശമന വിഭാഗം തീകെടുത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയുമായിരുന്നു.

Landing02

യാത്രക്കാരെ ഇന്ന് തന്നെ മറ്റൊരു വിമാനത്തില്‍ മിലാനിലേക്ക് കൊണ്ട് പോകുമെന്ന് സിംഗപൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു.

2000 ഒക്ടോബര്‍ ഒന്നിന് സിംഗപ്പൂരില്‍ നിന്ന് തായ്‌വാന്‍ വഴി ലോസ് ആഞ്ചലസിലേക്ക് പോവുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം തായ്‌വാനിലെ താവോയുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ ശ്രമിക്കവേ നിര്‍മാണ ഉപകരണത്തില്‍ ഇടിച്ചു തകര്‍ന്നു 83 പേര്‍ മരിച്ചിരുന്നു. 179 പേരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. തെറ്റായ റണ്‍വേയില്‍ നിന്ന് ടേക്ക് ഓഫിന് ശ്രമിച്ചതാണ് അന്ന് അപകടത്തിനിടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button