NewsTechnology

സിം ഇല്ലാതെയും ഫോണില്‍ വാട്ട്സാപ്പ് ഉപയോഗിക്കാം

ഇപ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി സന്ദേശങ്ങള്‍ പങ്കിടാന്‍ വാട്ട്സാപ്പ് എന്ന മെസേജിങ്ങ് ആപ് വളരെ ഉപകാരപ്രദമാണ്.

 

സിം ഇല്ലാതെ വാട്ട്സാപ്പ് ഉപയോഗിക്കണം എങ്കില്‍ നിങ്ങളുടെ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണം. രണ്ടാമതായി വാട്ട്സാപ്പ് രജിസ്റ്റര്‍ ചെയ്യാത്ത മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം.

 

ഇനി നിങ്ങളുടെ ഡിവൈസില്‍ ഇന്റര്‍നെറ്റ് കണക്‌ട് ചെയ്യുക. അതിനു ശേഷം ഔദ്യോഗിക വാട്ട്സാപ്പ് മെസഞ്ചര്‍ ഡൗണ്‍ലോഡ് പേജില്‍ പോയി നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.

 

ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ആപ്പ് തുറക്കുക. ഇതിന്റെ നിബന്ധനകള്‍ അംഗീകരിക്കുന്നതിനുളള ഒരു സ്ക്രീന്‍ വരുന്നതാണ്. Agree/ Continue എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

 

അടുത്തതായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ സ്ഥിരീകരിക്കാന്‍ പറയുന്നതാണ്. ഇതില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത മൊബൈല്‍ നമ്പര്‍ നല്‍കി ‘OK’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

 

ഇവിടെ സ്ഥിരീകരണം പരാജയപ്പെടുകയും എന്നാല്‍ സ്ഥിരീകരണ കോഡ് ലഭിക്കുന്നതുമാണ്. സ്ഥിരീകരണത്തിനായി ഈ കോഡ് നല്‍കുക.

 

നിങ്ങളുടെ മൊബൈലില്‍ സ്ഥിരീകരണ സന്ദേശം ലഭിക്കുന്നതിനായി പത്ത് മിനിറ്റ് കാത്തിരിക്കുക. 15 മിനിറ്റിനു ശേഷവും SMS എത്തിയില്ല എങ്കില്‍ ‘Call me’ എന്നതില്‍ ക്ലിക്ക് ചെയ്ത് വീണ്ടും കോഡ് നേടുക. അടുത്ത സ്ക്രീനില്‍ ഡിസപ്ലേയില്‍ വരാന്‍ ആഗ്രഹിക്കുന്ന പേര് നല്‍കുക. ഇനി നിങ്ങള്‍ക്ക് വാട്ട്സാപ്പ് സിം ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്നതാണ്.

 

ഒരിക്കല്‍ നിങ്ങള്‍ സിം കാര്‍ഡ് ഇല്ലാതെ വാട്ട്സാപ്പ് ഉപയോഗിക്കാന്‍ തുടങ്ങി കഴിഞ്ഞാല്‍, നിങ്ങള്‍ സ്ഥിരീകരണത്തിനായി ഉപയോഗിച്ച നമ്പറിനെ കുറിച്ച്‌ ടെന്‍ഷന്‍ ആകേണ്ടതില്ല. ഒരിക്കല്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എത്ര കാലം വേണമെങ്കിലും വാട്ട്സാപ്പ് ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button