ആണവക്ലബ്ബില്‍ അംഗത്വം എന്ന ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് ചൈന തുരങ്കം വച്ചതോടെ ചൈനയ്ക്കെതിരെ നാടെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. ഈയവസരത്തില്‍ ചൈനയോട് നമുക്കെല്ലാം ഒത്തുചേര്‍ന്ന് പ്രതികാരം ചെയ്യാമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. അതിനുള്ള ഉപായവും അദ്ദേഹം തന്‍റെ കുറിപ്പില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
കെ.സുരേന്ദ്രന്‍റെ കുറിപ്പ് വായിക്കാം:
“നിക്ഷേപം സുഗമമാക്കുക, പുതിയ മാറ്റങ്ങൾ പരിപോഷിപ്പിക്കുക, തൊഴിൽ വൈദഗ്ദ്യം അഭിവൃദ്ധിപ്പെടുത്തുക, ബൗദ്ധിക സമ്പത്തു സംരക്ഷിക്കുക, ഉൽകൃഷ്ടമായ ഉത്പന്നങ്ങൾ രാജ്യത്തു നിർമ്മിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യുക, തുടങ്ങി അനേകം ലക്ഷ്യങ്ങൾ ലാക്കാക്കി ദീർഘ വീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതിയാണ് മൈക് ഇൻ ഇന്ത്യ. മൈക് ഇൻ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതിന് ഇതിലും നല്ല ഒരു സമയം വരാനില്ല കാരണം ഇപ്പോൾ ചൈനയുടെ നിഷേധാത്മകമായ നിലപാടിൽ ഇന്ത്യക്കു എൻ എസ് ജി അംഗത്വം നിഷേധിച്ച ഈ സാഹചര്യത്തിൽ
ചൈനീസ് നിർമ്മിത വസ്തുക്കൾക്ക് പകരം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ മാത്രം ഉപയോഗിച്ചാൽ ചൈനീസ് വിപണി താഴുകയും തൽസ്ഥാനത്തു ഇന്ത്യൻ വിപണി കുതിച്ചു കയറുകയും ചെയ്യും. ഇതാവട്ടെ നമ്മുടെ പ്രതികാരം,” സുരേന്ദ്രന്‍ തന്‍റെ കുറിപ്പില്‍ ആവശ്യപ്പെടുന്നു.
Post Your Comments