കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ആയ വീണാ ജോര്‍ജിന്‍െറ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും മതം മാധ്യമമാക്കി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും കാണിച്ച് മണ്ഡലത്തിലെ വോട്ടറായ വി.ആര്‍. സോജിയാണ് ഹർജി നല്‍കിയത്.
ഭർത്താവിന്റെ സ്വത്ത് വകകളോ അക്കൗണ്ട് വിവരങ്ങളോ സത്യവാങ്മൂലത്തിൽ പരാമര്‍ശിച്ചിട്ടില്ലെന്ന് ഹർജിയില്‍ പറയുന്നു. പള്ളിയിലെ കുരിശിനടുത്ത് പ്രാര്‍ഥിക്കുന്ന ചിത്രം വീണയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് തന്‍െറ സഹപാഠി പോസ്റ്റ് ചെയ്തതാണെന്നാണ് വീണയുടെ വിശദീകരണം.എന്നാല്‍, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായ വീണയുടെ ഭര്‍ത്താവ് സെക്രട്ടറിയായ അസോസിയേഷന്‍െറ മാനേജിങ് കമ്മിറ്റി അംഗമാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നും ഹർജിയില്‍ പറയുന്നു.
Post Your Comments