കൊച്ചി: ബി.ജെ.പി അധികാരത്തില്‍ വന്നശേഷം പ്രധാനമന്ത്രി മോദിയുടെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്ന്കാന്തപുരം എ.പി അബുബക്കര്‍ മുസലിയാര്‍. ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ എല്‍.ഡി..എഫിനും യു.ഡി.എഫിനും പുറമെ മൂന്നാമതൊരു സാധ്യത തള്ളിക്കളയാനാവില്ലെന്നും അങ്ങനെയൊന്ന് ഉയര്‍ന്നു വരാമെന്നും കാന്തപുരം പറഞ്ഞു.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണ്. പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മറ്റുളളവര്‍ വിരല്‍ചൂണ്ടുക സ്വാഭാവികമാണ്. സംഘപരിവാര്‍ രാമക്ഷേത്ര പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുകയാണെങ്കില്‍ പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം മോദിയെ സന്ദര്‍ശിച്ചപ്പോള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ വല്ലതും നടപ്പിലായോ എന്ന ചോദ്യത്തിന് നയപരമായ മാറ്റങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്നും ചരിത്രം മാറ്റിയെഴുതരുതെന്നുമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഇന്ത്യയായി തുടരാന്‍ അനുവദിക്കണമെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
Post Your Comments