ഇസ്ലാമിന്റെ അഞ്ച് തൂണുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സക്കാത്ത്. ഇസ്ലാമിനെ ഇസ്ലാമാക്കുന്നത് സക്കാത്തിലൂടെയാണ്. നോമ്പ് കാലത്താണ് സക്കാത്തിന് പ്രാധാന്യം കൂടുന്നത്. ഒരു നിശ്ചിത സംഖ്യ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിലൂടെ ലഭിയ്ക്കുന്ന പുണ്യമാണ് സക്കാത്തിന്റെ പ്രധാന ലക്ഷ്യം.
ഇസ്ലാം മതം ഉണ്ടായതു മുതല്‍ തന്നെ സക്കാത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. തങ്ങളുടെ ആകെയുള്ള സമ്പാദ്യത്തിന്റെ 2.5 ഭാഗം സമൂഹത്തില്‍ അവശതയും കഷ്ടപ്പാടും അനുഭവിയ്ക്കുന്നവര്‍ക്ക് നല്‍കുകയാണ് സക്കാത്തിനലൂടെ ചെയ്യുന്നത്.
സക്കാത്ത് നല്‍കുന്നതിലൂടെ ആത്മീയപരമായി ഇത് ചെയ്യുന്നവര്‍ക്കും ഗുണം ലഭിയ്ക്കുന്നു. ഇവര്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരായി മാറുന്നു. മാത്രമല്ല മറ്റുള്ളവരുടെ സങ്കടവും കഷ്ടപ്പാടും എല്ലാം സക്കാത്തിലൂടെ ചെറിയ തോതിലെങ്കിലും മാറ്റാന്‍ ഇതിലൂടെ കഴിയുന്നു. എന്തൊക്കെയാണ് സക്കാത്തിന്റെ മറ്റ് ഗുണങ്ങള്‍ എന്ന് നോക്കാം.
സക്കാത്ത് നല്‍കുന്നതിലൂടെ അത് കൊടുക്കുന്നയാളുടെ വരുമാനവും വര്‍ദ്ധിക്കുന്നു എന്നാണ് വിശ്വാസം. മാത്രമല്ല സക്കാത്ത് പാപങ്ങളെയെല്ലാം ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്.
മനുഷ്യരായി ജനിച്ചവര്‍ക്കെല്ലാം ഉള്ളതാണ് അസൂയയും ഞാനെന്ന ഭാവവും. ഇതിനെയെല്ലാം ഇല്ലാക്കാന്‍ സക്കാത്ത് എന്ന പുണ്യകര്‍മ്മത്തിലൂടെ സാധിയ്ക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനുമുള്ള മനസ്സ് ഉണ്ടാവുന്നു.
ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുന്നതിലൂടെ സമൂഹത്തിലെ പണത്തിന്റെ അളവും തുല്യമാവുന്നു. പണക്കാരന്‍ എന്നും പണക്കാരനായി തന്നെ നിലനില്‍ക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. പാവപ്പെട്ടവനിലും പണം വരുകയും നല്ല ജീവിതം ഉ്ണ്ടാവുകയും ചെയ്യുന്നു.
ദൈവത്തിനോട് കൂടുതല്‍ അടുക്കാനുള്ള വഴിയാണ് സക്കാത്ത് നല്‍കുന്നതിലൂടെ തുറന്ന് വരുന്നത്. മാത്രമല്ല സക്കാത്ത ന്‍കുന്നതിലൂടെ ദൈവാനുഗ്രഹവും വര്‍ദ്ധിക്കുന്നു.
പണക്കാരനും പാവപ്പെട്ടവനും എന്ന അന്തരം ഇതിലൂടെ ഇല്ലാതാവുന്നു. മാത്രമല്ല ജാതി-മത ചിന്തകളെ ഇല്ലാതാക്കുന്നതിനും ഇതിലൂടെ കഴിയുന്നു.
Post Your Comments