കൊച്ചി: കൊച്ചി കണ്ടവര്‍ക്ക് അച്ചി വേണ്ടെന്നായിരുന്നു ചൊല്ല്. ഇനിയത് ഇങ്ങനെയൊന്നു മാറ്റാം… കൊച്ചി കണ്ടവര്‍ക്ക് ഫഌറ്റ് വേണ്ട! കേരളത്തിന്റെ വാണിജ്യ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ ആരും വാങ്ങാനില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് 4,557 ഫ്‌ളാറ്റുകളാണ്. ബില്‍ഡര്‍മാരുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഒഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്) നടത്തിയ സര്‍വേയിലെ കണക്കാണിത്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും വില്ക്കാതെ കിടക്കുന്നത് 638 ഫ്‌ളാറ്റുകളാണ്. നിര്‍മ്മാണം പുരോഗമിക്കുന്ന 3,919 ഫ്‌ളാറ്റുകളും ബുക്കിംഗ് ലഭിക്കാതെ ഒഴിഞ്ഞു കിടക്കുന്നു. 216 പദ്ധതികളിലായിരുന്നു സര്‍വേ. പ്രമുഖ കെട്ടിട നിര്‍മ്മാതാക്കള്‍ അംഗങ്ങളായ ക്രെഡായിയുടെ കീഴില്‍ മാത്രം 3,406 ഫ്‌ളാറ്റുകള്‍ വില്ക്കാനുണ്ട്.
മറ്റുള്ളവരുടെ 1,151 ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ ഇതുവരെ ആരുമെത്തിയില്ല. കാക്കനാട്, തൃക്കാക്കര, കിഴക്കമ്പലം, വാഴക്കാല, വെണ്ണല, ചക്കരപ്പറമ്പ് എന്നിവിടങ്ങളിലാണ് ഫ്‌ളാറ്റ് വില്പന ഏറെ പിന്നില്‍. ഇവിടങ്ങളിലായി മാത്രം നിര്‍മ്മാണം പൂര്‍ത്തിയായതോ ഉടന്‍ പൂര്‍ത്തിയാകുന്നതോ ആയ 1902 ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ജില്ലാ തലസ്ഥാനമായ കാക്കനാടാണ് ഇതില്‍ 1,701 ഫ്‌ളാറ്റുകളും സ്ഥിതി ചെയ്യുന്നത്. വിറ്റുപോകാത്തവയില്‍ അധികവും മൂന്നു കിടക്കമുറി ഫ്‌ളാറ്റുകളാണ്. ആകെയുള്ള 3,919 മൂന്നു കിടക്കമുറി ഫ്‌ളാറ്റുകളില്‍ 2,605 എണ്ണവും വാങ്ങാന്‍ ആരും വന്നില്ല.? മാന്ദ്യവും പലിശയും പാരയായി സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രവാസികള്‍ പിന്മാറിയതാണ് ഫ്‌ളാറ്റ് വില്പന ഇടിയാന്‍ കാരണമായി ക്രെഡായി ചൂണ്ടിക്കാട്ടുന്നത്. ഫ്‌ളാറ്റ് വാങ്ങുമ്പോഴുള്ള നടപടികള്‍ പലവിധ നൂലാമാലകളില്‍പ്പെട്ട് വൈകുന്നതും ഉയര്‍ന്ന ഭവന വായ്പാ പലിശ നിരക്കും തിരിച്ചടിയായി. കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ സര്‍വേയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും വിറ്റഴിയാതെ കിടന്നത് 740 ഫ്‌ളാറ്റുകളാണ്. ഇത്തവണ മാര്‍ച്ചില്‍ ഇത് 638 ആയി കുറയുകയും ചെയ്തു
Post Your Comments