ന്യൂഡല്‍ഹി● 789 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുകളുമായി രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ജൂണ്‍ 26 ന് മുന്‍പ് ബുക്ക് ചെയ്യുന്ന ജൂലൈ 8 നും സെപ്റ്റംബര്‍ 30 നും ഇടയിലുള്ള യാത്രയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് ₹ 1,438 രൂപ ആണ് നിരക്ക്. തിരികെ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ₹ 1,649 രൂപയുമാണ് നിരക്ക്.
തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് ₹ 3,155 രൂപയും തിരികെ ₹ 3,201 രൂപയുമാണ് നിരക്ക്. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് ₹ 1,917 രൂപയാണ് ടിക്കറ്റ് നിരക്ക്.
Post Your Comments