പാരീസ് : എന്‍.എസ്.ജി അംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയെ പിന്തുണക്കണമെന്ന് അംഗരാജ്യങ്ങളോട് ഫ്രാന്‍സ്. നാളെ സോളില്‍ ചേരുന്ന എന്‍.എസ്.ജി യോഗത്തില്‍ പോസിറ്റീവായ സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം, ആണവ സാമഗ്രികളുടേയും സാങ്കേതികവിദ്യകളുടേയും കയറ്റുമതി നിയന്ത്രിക്കുന്നതിന് സഹായകമാകുമെന്നും ഫ്രാന്‍സ് വിലയിരുത്തുന്നു. വന്‍ നശീകരണ ശേഷിയുള്ള ആണവായുധങ്ങള്‍ തടയുന്നത് സംബന്ധിച്ച് ഇന്ത്യക്കും ഫ്രാന്‍സിനും ഒരേ നിലപാടാണുള്ളതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
അമേരിക്കയ്ക്ക് പിന്നാലെ ഫ്രാന്‍സും അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കായി ലോബിയിംഗ് തുടങ്ങി. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം ആഗോളതലത്തില്‍ ആണവായുധ വ്യാപനം തടയുന്നതിന് സഹായകമാകുമെന്നാണ് ഫ്രാന്‍സിന്റെ വിലയിരുത്തല്‍.
Post Your Comments