India

എയര്‍ഇന്ത്യ 130 ജീവനക്കാരെ പിരിച്ചു വിടുന്നു

ന്യൂഡല്‍ഹി : എയര്‍ഇന്ത്യ 130 ജീവനക്കാരെ പിരിച്ചു വിടുന്നു. ശരീരത്തിന് ഭാരം കൂടിയ 130 എയര്‍ഇന്ത്യ ജീവനക്കാരുടെ ജോലിയാണ് നഷ്ടപ്പെടാന്‍ പോകുന്നത്. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പലതവണ നിര്‍ദേശങ്ങള്‍ നല്‍കിയെങ്കില്‍ പോലും ശരീരസൗന്ദര്യം വീണ്ടെടുക്കാന്‍ സാധിക്കാത്ത ജീവനക്കാരെയാണ് പിരിച്ചുവിടുമെന്ന് പറഞ്ഞിരിക്കുന്നത്.

ഹോഡി മാസ് ഇന്‍ഡക്‌സ് പ്രകാരം നോര്‍മല്‍, ഓവര്‍ വെയ്റ്റ്, പൊണ്ണത്തടി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ജീവക്കാരെ തരംതിരിച്ചത്. സ്ത്രീകള്‍ക്ക് 18 മുതല്‍ 22 വരെയാണ് നോര്‍മല്‍ ഭാരമായി കണക്കാക്കുന്നത്. 22 മുതല്‍ 27 വരെ ഓവര്‍ വെയ്റ്റായും 27 ന് മുകളില്‍ പൊണ്ണത്തടിയായും കണക്കാക്കുന്നു. പുരുഷന്മാര്‍ക്ക് 25 മുതല്‍ 29 വരെയാണ് നോര്‍മല്‍ ഭാരം. 30 ന് മുകളില്‍ പൊണ്ണത്തടിയാണ്. ഭാരം കുറയ്ക്കാന്‍ സാധിക്കാത്ത ജീവനക്കാരോട് വോളണ്ടറി റിട്ടയര്‍മെന്റിന് എയര്‍ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു.

2014 ലാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. 18 മാസത്തെ സമയവും ഇവര്‍ക്ക് നല്‍കി. 3500 എയര്‍ഇന്ത്യ ജീവനക്കാരില്‍ 600 പേരും പൊണ്ണത്തടിയായാണ് കണക്കാക്കിയത്. ഇവരോട് ഭാരം കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമിതഭാരമുള്ളവരെ പിരിച്ചുവിടാനാണ് എയര്‍ഇന്ത്യ തീരുമാനിച്ചതെങ്കിലും കൂടുതന്‍ ജീവനക്കാരെ ആവശ്യം വന്ന സാഹചര്യത്തില്‍ ഇവരില്‍ ചിലര്‍ക്ക് ജോലിയില്‍ തുടരാന്‍ അവസരം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button