ഹൈദരാബാദ് : അമേരിക്കയില്‍ ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു. തെലങ്കാനയില്‍ നിന്നുള്ള യുവാക്കളാണ് . രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത്. അരിസോണയില്‍ ടി.സി.എസില്‍ ജോലി ചെയ്തിരുന്ന നമ്പൂരി ശ്രീദത്ത (25), പി.ജി വിദ്യാര്‍ത്ഥിയായ പി.നരേഷ് (24) എന്നിവരാണ് മരിച്ചത്.
കാലിഫോര്‍ണിയയിലെ ലിവര്‍ മോര് നദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ പോയികൊണ്ടിരിക്കെ നരേഷ് പുഴയിലേക്ക് വീഴുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കര്‍ഷക കുടുംബമാണ് രണ്ടാം വര്‍ഷ എം.എസ് വിദ്യാര്‍ത്ഥിയായ നരേഷിന്റേത്. നരേഷിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി.
വെള്ളച്ചാട്ടത്തിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നമ്പൂരി ശ്രീദത്ത മുങ്ങി മരിച്ചത്. ഹൈദരാബാദിലെ വനസ്ഥലീപുരം സ്വദേശിയാണ് നമ്പൂരി ശ്രീദത്ത. ശ്രീദത്തയുടെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ചയാണ് സംഭവമെങ്കിലും ഇന്നലെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. അരിസോണ സര്‍വകലാശാലയില്‍ പഠിക്കാന്‍ പോയ ശ്രീദത്തയ്ക്ക് കോഴ്സ് പൂര്‍ത്തിയായ ശേഷം ടി.സി.എസില്‍ ജോലിയില്‍ പ്രവേശിച്ചു. അടുത്ത മാസം നാട്ടിലേയ്ക്ക് വരാനിരിക്കുകയായിരുന്നു ശ്രീദത്ത.
Post Your Comments