NewsIndia

ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ കാർഡ്‌, വാലറ്റ് സൗകര്യവും

ന്യൂഡല്‍ഹി: ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റ് തുടങ്ങിയവ വഴി ട്രെയിന്‍ ടിക്കറ്റെടുക്കാനുള്ള സൗകര്യം ഉടനെ തയ്യാറാകും. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനാണ് സംവിധാനം ആദ്യം നിലവില്‍ വരിക. ഇപ്പോള്‍തന്നെ റിസര്‍വേഷന്‍ ടിക്കറ്റെടുക്കുന്നവരില്‍ പകുതിയോളം പേര്‍ ഐആര്‍സിടിസി വെബ്സൈറ്റിനെയാണ് ആശ്രയിക്കുന്നത്.

റെയില്‍വേ കൗണ്ടറുകള്‍വഴി നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്കും കാര്‍ഡ് പെയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ 100 ശതമാനം ഇലക്‌ട്രോണിക് പേയ്മെന്റ് സംവിധാനത്തിലേയ്ക്ക് റെയില്‍വേ മാറും.
റിസര്‍വേഷന്‍ അല്ലാത്ത സാധാരണ ടിക്കറ്റുകള്‍ക്കും ഇലക്‌ട്രോണിക് പേയ്മെന്റ് സംവിധാനം താമസിയാതെ നടപ്പാക്കുമെന്നും റെയില്‍വേയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.പേയ്മെന്റ് സംവിധാനം കാര്യക്ഷമമാക്കി റെയില്‍വേ കൗണ്ടറുകളിലെ നീണ്ടനിര ഒഴിവാക്കുകയാണ് ലക്ഷ്യം. പണം നല്‍കുന്നതിനും അതിന്റെ ബാക്കിതുക കൈമാറുന്നതിനുമുള്ള സമയം ഇതിലൂടെ ലാഭിക്കാമെന്നാണ് റെയില്‍വേ കരുതുന്നത്.

shortlink

Post Your Comments


Back to top button