മാറാഞ്ചേരി : ആഢംബര വിവാഹങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് സ്‌പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍. മലപ്പുറം മാറഞ്ചേരിയില്‍ വാട്സ് ആപ്പ് കൂട്ടായ്മയുടെ പട്ടിണിയില്ലാത്ത ഗ്രാമം എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വാട്സ് ആപ്പ് കൂട്ടായ്മ നാട്ടിലെ ദരിദ്രരായ ആളുകളെ കണ്ടെത്തി ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കും. പ്രവാസി സംഘടനകളുടെ സഹകരണത്തോടെയും വിവാഹ വീടുകളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചുമാണ് കൂട്ടായ്മ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഭക്ഷ്യ നിധിയുടെ ഔപചാരിക ഉദ്ഘാടനം സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സമൂഹത്തിന് ഗുണകരമാകുന്ന ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു .
Post Your Comments