Latest NewsKerala

നിയമങ്ങള്‍ക്കു ചട്ടങ്ങള്‍ നിര്‍മിക്കുന്നതില്‍ കാലതാമസം വരുത്തുന്നു; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സ്‌പീക്കർ

തിരുവനന്തപുരം : നിയമസഭയിൽ പാസാക്കുന്ന നിയമങ്ങള്‍ക്കു ചട്ടങ്ങള്‍ നിര്‍മിക്കുന്നതില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണന്‍. വിഷയത്തിൽ നിയമസഭയില്‍ അദ്ദേഹം റൂളിങ്‌ നല്‍കി. എട്ടും ഒന്‍പതും വര്‍ഷങ്ങള്‍ക്കു മുമ്പ് പാസാക്കിയ നിയമങ്ങള്‍ക്കു ചട്ടങ്ങള്‍ പുറപ്പെടുവിക്കാന്‍ കാലതാമസം വരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്‌പീക്കര്‍ പറഞ്ഞു.

ഇനി ചെയ്തുതീർക്കാനുള്ള എല്ലാ നിയമങ്ങളുടെയും ചട്ടങ്ങള്‍ രൂപീകരിച്ച്‌ അടുത്ത സമ്മേളനത്തില്‍ ബന്ധപ്പെട്ട സബ്‌ജക്‌ട്‌ കമ്മിറ്റി അധ്യക്ഷന്മാര്‍ സഭയില്‍ പ്രസ്‌താവന നടത്തണം. അത് ചെയ്യാതിരുന്നാൽ സഭയോടുള്ള അനാദരവായി കണ്ട് നടപടിയെടുക്കും.മൂന്നു വര്‍ഷത്തിനിടയില്‍ ഇക്കാര്യത്തില്‍ നാലുപ്രാവശ്യം വ്യക്‌തമായ നിര്‍ദേശങ്ങളും കര്‍ശനമായ റൂളിങ്ങും നല്‍കിയിരുന്നതായി സ്‌പീക്കര്‍ ഓര്‍മിപ്പിച്ചു.

നിയമസഭ പാസാക്കിയ ഒരു നിയമം വിജ്‌ഞാപനം ചെയ്‌തുകഴിഞ്ഞാല്‍ അടുത്ത തൊണ്ണൂറു ദിവസത്തിനുള്ളില്‍ അതിന്മേലുള്ള കരട്‌ ചട്ടങ്ങള്‍ തയാറാക്കി ബന്ധപ്പെട്ട സബ്‌ജക്‌ട്‌ കമ്മിറ്റിയുടെ സൂക്ഷ്‌മപരിശോധനയ്‌ക്കു സര്‍ക്കാര്‍ സമര്‍പ്പിക്കണം. അടുത്ത തൊണ്ണൂറു ദിവസത്തിനുള്ളില്‍ സബ്‌ജക്‌ട്‌ കമ്മിറ്റികള്‍ ഇതു സൂക്ഷ്‌മപരിശോധന നടത്തി, സഭ പാസാക്കുന്ന നിയമം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരുത്തണം. സഭ പാസാക്കിയ 27 നിയമങ്ങള്‍ക്കനുസരിച്ച്‌ ഇതുവരെ ചട്ടങ്ങളുടെ കരട്‌ നിര്‍മിക്കുകയോ പരിശോധനയ്‌ക്ക്‌ ലഭ്യമാക്കുകയോ ചെയ്‌തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button