ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകളായ മാഞ്ചെസ്റ്റര്‍ സിറ്റിയുടേയും ക്രിസ്റ്റല്‍ പാലസിന്‍റേയും റീഡിംങ്ങിന്‍റേയും പരിശീലകസ്ഥാനത്തിരുന്നിട്ടുള്ള സ്റ്റീവ് കോപ്പെല്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ കോച്ചായി നിയമിതനായി.
മൂന്നു സീസണുകള്‍ മാത്രം പ്രായമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനാകുന്ന നാലാമത്തെ ഇംഗ്ലീഷ്കാരനാണ് കോപ്പെല്‍. ആദ്യസീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റനും കോച്ചും മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം പീറ്റര്‍ ടെയ്ലറും, തുടര്‍ന്ന്‍ ടെറി ഫെലനും കൊമ്പന്മാരെ പരിശീലിപ്പിച്ചു. ഇപ്പോള്‍ നാലാമത്തെ ഇംഗ്ലീഷ്കാരനായി കോപ്പെലും വരുന്നു.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി 1975-83 കാലഘട്ടത്തില്‍ 322 തവണ ബൂട്ട് കെട്ടിയിടുള്ള കോപ്പെല്‍ ഇംഗ്ലണ്ടിനായി 42 തവണ കളിക്കുകയും 7 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
Post Your Comments