ന്യൂഡല്‍ഹി: പ്രതിരോധ-വ്യോമയാന മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഫാര്‍മ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപമാകാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഫാര്‍മ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപമാകാം. നിലവിലെ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. പുതുതായി തുടങ്ങുന്ന ഫാര്‍മസ്യൂട്ടിക്കല്‍ പദ്ധതികള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം നേരത്തെ തന്നെ അനുവദിച്ചിരുന്നു. വ്യോമയാന രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപവും അനുവദിച്ചിട്ടുണ്ട്. നേരത്തെ ഇത് 49 ശതമാനം മാത്രമായിരുന്നു.
സുപ്രധാനമായ പ്രതിരോധ മേഖലയില്‍ 100 ശതമാനം ഓഹരിയും വിദേശി നിക്ഷേപകര്‍ക്ക് കൈക്കലാക്കാം. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രഘുറാം രാജന്‍ പടിയിറക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം സുപ്രധാന മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയത്. രഘുറാം രാജന്റെ പടിയിറക്കം വിപണിയില്‍ അലയൊലികള്‍ ഉണ്ടാക്കിയിരിക്കെ വിദേശ നിക്ഷേപകര്‍ പിന്‍വലിയാതിരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
കഴിഞ്ഞ വര്‍ഷവും പത്തിലേറെ മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. ഇത് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 4000 കോടി ഡോളറിന്റെ വിദേശ നിക്ഷേപം രാജ്യത്ത് എത്താന്‍ സഹായിച്ചിരുന്നു.
Post Your Comments