Kerala

കഴക്കൂട്ടത്ത് ട്രെയിൻ സ്റ്റോപ്പുകൾക്കായി പ്രതിധ്വനി ഹാഷ് ടാഗ് ക്യാമ്പയിൻ ആരംഭിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് ട്രെയിൻ സ്റ്റോപ്പ്‌ കൾക്കായി ടെക്കികൾ ഹാഷ് ടാഗ് ക്യാമ്പയിൻ ആരംഭിച്ചു. ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി യുടെ നേതൃത്വത്തിൽ ആണ് ഹാഷ് ടാഗ് ക്യാമ്പയിൻ ഇന്നലെ വൈകുന്നേരം ( 17 ജൂൺ 2016 ) കഴക്കൂട്ടം സ്റ്റെഷനിൽ ഔപചാരികമായി ആരംഭിച്ചത്. ‪#‎TechiesForMoreStops‬ ‪#‎PrathidhwaniCampaign‬ ‪#‎Technopark‬ ‪#‎IndianRailway എന്നീ ഹാഷ് ടാഗുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കഴക്കൂട്ടത്ത് ട്രെയിൻ സ്റ്റോപ്പ്‌ അനുവദിക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ചും ക്യാമ്പയിനെ കുറിച്ചും ടെക്നോപാർക്ക് ജീവനക്കാർക്കും മറ്റുള്ളവർക്കും പ്രതികരിക്കാം. ഒരു മാസം നീണ്ടു നില്ക്കുന്ന ക്യാമ്പയിൻ ആണ് ഇന്നലെ ആരംഭിച്ചത്. നിരവധി ടെക്കികൾ കഴക്കൂട്ടം സ്റ്റെഷനിൽ വച്ച് തന്നെ ഈ ക്യാമ്പയിനിൽ ആണ് ചേർന്നു. ഏവരെയും ഈ ക്യംബയിനിൽ പങ്കെടുത്തു കൂടുതൽ സ്റൊപ്പുകൾ ലഭിക്കാനുള്ള ഈ സമരത്തിൽ അണി ചേരണമെന്ന് പ്രതിധ്വനി അഭ്യർധിക്കുന്നു.

ടെക്നോപാർക്കിലെ ജീവനക്കാരുടെ യാത്ര ക്ലേശങ്ങളും അതെങ്ങനെ ഓരോരുത്തരുടെയും വെക്തി ജീവിതത്തെ ബാധിക്കുന്നു എന്നു പൊതു സമൂഹത്തെയും ഭരണാതികാരികളെയും ബോധ്യപെടുത്തുന്നതിനായി ലിബറേറ്റർസ് (LIBERATORS) എന്നാ ഹ്രസ്വ ചിത്രം നിര്മിച്ചാണ് മൂന്നു വർഷം മുൻപ് പ്രതിധ്വനി ആദ്യമായി ടെക്കികളുടെ ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തത്. കൂടുതൽ ട്രെയിനിനു സ്റ്റോപ്പ് അനുവതിക്കുന്നതിനായി പ്രതിധ്വനി കാമ്പയിൻ നടത്തുകയും 6000ഓളം ജീവനക്കാരിൽ നിന്ന് ഒപ്പ് ശേഖരണവും നടത്തുകയും ചെയ്തിരുന്നു. അതിന്റെ കൂടി ഭാഗമായി 7 നു ട്രെയിനിനു സ്റ്റോപ്പ് ലഭിക്കുകയും കഴകൂട്ടം റെയിൽവേ സ്റ്റെഷന്റെ വരുമാനം 25 ഇരട്ടിയോളം ആകുകയും ചെയ്തു.

എന്നാൽ നിലവിൽ തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴിയുള്ള ഒരു ട്രെയിനിനും കന്യാകുമാരിയിൽ നിന്ന് വരുന്ന മുംബൈ എക്സ്പ്രെസ്സിനും സ്റൊപ്പില്ല. ചെന്നൈ, ബാംഗ്ലൂർ എന്നീ നഗരങ്ങളിലേക്കുള്ള ട്രെയിനുകൾ കൂടി നിർത്തിയാൽ ആയിരക്കണക്കിനു ടെക്കി ക ളുടെ ദുരിതത്തിനും അതോടൊപ്പം നഗരത്തിലെ ഗതാഗത കുരുക്കിനും കുരിക്കിനും ശമനമാകും

ഇതിനു വേണ്ടി പുതിയ റെയിൽവേ ഡി.ആര്‍.എമ്മിനും ജനപ്രതിനിധികൾക്കും പ്രതിധ്വനി കഴിഞ്ഞ ആഴ്ച നിവേദനങ്ങൾ നൽകിയിരുന്നു. കഴക്കൂട്ടത്തു നിന്നുള്ള സഭാംഗവുംമന്ത്രിയുമായ ശ്രീ.കടകം പള്ളി സുരേന്ദ്രനെയും ഡിവിഷണൽറയിൽവേ മാനേജർ ശ്രീ. പ്രകാശ് ഭൂട്ടാനി, ശ്രീ ശശി തരൂര്‍ എം പി ,ഡോ. സമ്പത്ത് എം പി, ശ്രീ സി പി നാരായണൻ എം പി, ശ്രീ ഒ. രാജഗോപാൽ എം എൽ എ തുടങ്ങിയ വർക്കാണ് നിവേദനങ്ങൾ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button