ഒഡീഷ : ആര്‍ത്തവത്തെ ആഘോഷമാക്കുന്നയിടമാണ് ഒഡീഷ. ഇവിടെയുള്ളവര്‍ ആര്‍ത്തവത്തെ ഉത്സവമാക്കി ആഘോഷിക്കുകയാണ്. രാജാ പര്‍ബാ അഥവാ മിഥുന സംക്രാന്തി എന്നാണ് ഈ ഉത്സവത്തിന്റ പേര്.
എല്ലാവര്‍ഷവും ജൂണിലാണ് ഈ ഉത്സവം നടക്കുന്നത്. ആര്‍ത്തവാവസ്ഥയിലെ സ്ത്രീ എന്നര്‍ഥം വരുന്ന രാജശ്വാല എന്ന വാക്കില്‍ നിന്നുമാണ് രാജാ എന്ന വാക്കെടുത്തിരിക്കുന്നത്. സ്ത്രീയുടെ ആര്‍ത്തവത്തെ ഭൂമീദേവിയുമായി ബന്ധപ്പെടുത്തിയാണ് ആഘോഷിക്കുന്നത്. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ജഗന്നാഥന്റെ പത്‌നിയായ ഭൂമീദേവി ആര്‍ത്തവ കാലത്തിലൂടെ പോകുമെന്നും നാലാം ദിവസം ആചാരപ്രകാരം കുളിപ്പിക്കുമെന്നുമാണ് വിശ്വാസം.
ഉത്സവത്തിന്റെ ഓരോ ദിവസങ്ങള്‍ക്കും ഓരോ പേരുകളും അതിനെല്ലാം ഓരോ പ്രധാന്യങ്ങളുമുണ്ട്. ആദ്യദിവസം പാഹിലി രാജോ, രണ്ടാം ദിവസം മിഥു സംക്രാന്തി , മൂന്നാം ദിവസം ഭു ദാഹാ അല്ലെങ്കില്‍ ബാസി രാജാ നാലാം ദിവസം വസുമതി സ്‌നാനാ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. അവിവാഹിതരായ സ്ത്രീകള്‍ അവരുടെ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് ഏറ്റവും മനോഹരമായിരിക്കണം നാലുദിവസവും. മാത്രമല്ല ഇക്കാലങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടു ജോലികള്‍ ചെയ്യേണ്ടതില്ലെന്നും മാത്രമല്ല അവരുടെ ഇഷ്ടം പോലെ അകത്തും പുറത്തുമെല്ലാം കളിക്കുകയും ആവശ്യത്തിനനുസരിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യാം.
Post Your Comments