ലണ്ടന്‍ : ഇലക്ട്രോണിക് ഉപകരണങ്ങള്‍ തമ്മില്‍ ഫയല്‍ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന വയര്‍ലെസ് സാങ്കേതിക വിദ്യയായ ബ്ലൂടൂത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് എത്തുന്നു. ബ്ലൂടൂത്ത് 5.0 വേര്‍ഷന്‍ എത്തുന്നത് വേഗവും ദൂരപരിധിയും വര്‍ദ്ധിപ്പിച്ചും ഫയല്‍ കൈമാറ്റത്തിനുള്ള അപ്‌ഡേറ്റഡ് ഫീച്ചറുമായാണ്.
പെയര്‍ ചെയ്യുന്നതിന് മുന്‍പ് മറ്റ് ബ്ലൂടൂത്തുകളുടെ പേര് ലഭ്യമാക്കാന്‍ പുതിയ ബ്ലൂടൂത്ത് വേര്‍ഷനില്‍ സാധിക്കുന്നു. തമ്മില്‍ കണക്ട് ചെയ്തില്ലെങ്കിലും അപ്‌ഡേറ്റഡ് വേര്‍ഷന്‍ പ്രകാരം ഫയലുകള്‍ കൈമാറാം. ഇത് സാധ്യമാകുന്ന അഡ്വടൈസിംഗ് പാക്കറ്റ് എന്ന ഫീച്ചറാണ് പുതിയ ബ്ലൂടൂത്ത് പതിപ്പിന്റെ പ്രത്യേകത. ബ്ലൂടൂത്ത് 4.2 വിനേക്കാള്‍ ഇരട്ടി ദൂരപരിധിയും നാലുമടങ്ങ് വേഗതയും ബ്ലൂടൂത്ത് 5.0 വേര്‍ഷനില്‍ ലഭ്യമാകുന്നു.
Post Your Comments