പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പു കേസ് സിബിഐക്ക് കൈമാറണമെന്ന അഭ്യര്‍ത്ഥനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കണ്ടു. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും ഇതിനു പിറകിലുള്ളവരെ സംരക്ഷിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്നും പാപ്പു പറഞ്ഞു.
മൃതദേഹം ദഹിപ്പിക്കരുതെന്ന് പിതാവായ താന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് ചെവിക്കൊണ്ടില്ല. എല്ലാ തെളിവുകളും നശിപ്പിച്ചു. ഇത്രയും സ്വാധീനം ഇതരസംസ്ഥാന തൊഴിലാളിക്ക് ഉണ്ടാകുമെന്ന് കരുതാനാകില്ല. തന്റെ ഭാര്യ പണം കണ്ടപ്പോൾ എല്ലാം മറന്നു. തന്റെ പരാതി മുഖ്യമന്ത്രിയും പോലീസും അവഗണിക്കുന്ന സാഹചര്യത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നും പാപ്പു പറഞ്ഞു. കേസ് സി ബി ഐക്ക് വിടുന്നതിനു എല്ലാ സാഹചര്യങ്ങളും അന്വേഷിച്ചു വേണ്ടത് ചെയ്യാമെന്ന് കുമ്മനം ഉറപ്പു നല്കി.
Post Your Comments