കൊച്ചി ● ജിഷ കൊലക്കേസിലെ പ്രതിയ്ക്കും പോലീസിനും ഇടയില്‍ നില്‍ക്കുന്ന ദ്വിഭാഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ കാര്യങ്ങള്‍ പച്ച നുണയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ജിഷയും അമീറുളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ജിഷയുടെ അമ്മ മറ്റൊരാളെ കൂട്ടി കുളിക്കടവില്‍ വച്ച് മര്‍ദ്ദിച്ചിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞതായി ദ്വിഭാഷി ലിപ്റ്റണ്‍ ബിശ്വാസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
താന്‍ കുളിക്കടവില്‍ വെച്ച് ആരെയും തല്ലിയിട്ടില്ലെന്നും കടവില്‍ കുളിക്കാന്‍ പോയിട്ടില്ലെന്നും രാജേശ്വരി പറഞ്ഞു. ജിഷയ്ക്ക് ആരോടും പ്രണയം ഇല്ലായിരുന്നെന്നും രാജേശ്വരി പറഞ്ഞു. ഇക്കാര്യം പച്ചക്കള്ളമാണെന്നും അവര്‍ പറഞ്ഞു.
ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ലിപ്റ്റണ്‍ ബിശ്വാസ് ആണ് മലയാളം വശമില്ലാത്ത അമീറുളിനും പോലീസിനും ഇടയില്‍ ദ്വിഭാഷിയായി നില്‍ക്കുന്നത്.
Post Your Comments