ബീജിംഗ് ● മഴയില്ലാതെ കടുത്ത വരള്‍ച്ച ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിലും പരിസരപ്രദേശത്തും മഴ പെയ്യിക്കാന്‍ ഇന്ത്യയ്ക്ക് സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് ചൈന. ആവശ്യമെങ്കില്‍ 2017 ലെ വരള്‍ച്ചാക്കാലത്ത് പ്രദേശത്ത് കൃത്രിമ മഴ പെയ്യിപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ള സാങ്കേതിക സഹായവും പരിശീലനവും ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍മാര്‍ക്ക് നല്‍കാമെന്നാണ് ചൈനയുടെ വാഗ്ദാനം. ചൈനയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാരുടെ സംഘം മാറാത്ത്‌വാഡയില്‍ സംന്ദര്‍ശനം നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ഷാങ്ഹയിലെ ഉന്നത ഉദ്യേഗസ്ഥന്‍ ഹാന്‍ ഷെങും തമ്മില്‍ മുംബൈയില്‍ നടന്ന കൂടികാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. സില്‍വര്‍ അയോഡൈഡ് കൊണ്ടു നിര്‍മ്മിച്ച പ്രത്യേക റോക്കറ്റുകള്‍ ഉപയോഗിച്ചായിരിക്കും കൃത്രിമ മഴ പെയ്യിക്കുക. 1958 ലാണ് ചൈന കൃത്രിമ മഴ പെയ്യിക്കുന്ന സങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയത്. ഇത് ഉപയോഗിക്കുന്നതിനുള്ള പരിശീലനമാകും ചൈന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് നല്‍കുക.
Post Your Comments