കൊച്ചി: “ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന” സിപിഐ(എം) കേഡറുകളെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ബിജെപി അഖിലേന്ത്യാ ജെനറല്‍ സെക്രട്ടറി രാംമാധവ്.
“നമുക്ക് ആശയപരമായ യുദ്ധത്തില്‍ ഏര്‍പ്പെടാം, അക്രമം അവസാനിപ്പിക്കാം. ഞങ്ങളുടെ ലക്ഷ്യം ഭരണഘടനയിലൂന്നിയ ക്രിയാത്മക രാഷ്ട്രീയമാണ്,” രാംമാധവ് പറഞ്ഞു.
കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാംമാധവ്. ഇന്ത്യയിലെ 200 പട്ടണങ്ങളിലും നഗരങ്ങളിലും ബിജെപി നടപ്പിലാക്കുന്ന ജനകീയ പരിപാടികളെപ്പറ്റി വിശദീകരിക്കുന്നതിനായാണ് ആദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തിയത്. അക്രമം കൊണ്ട് ബിജെപിയെ തകര്‍ക്കാനാവില്ല എന്നും രാംമാധവ് പറഞ്ഞു.
അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും, തങ്ങളുടേതില്‍ നിന്ന് വിഭിന്നമായ ആശയം വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ രാഷ്ട്രീയഅക്രമം അഴിച്ചുവിടുന്ന സിപിഎം-ന്‍റെ രീതി അങ്ങേയറ്റം ഗുരുതരമായ ഒരു പ്രശ്നമാണെന്നും രാംമാധവ് നിരീക്ഷിച്ചു.
Post Your Comments