NewsGulf

ഒരു ഫ്ലാറ്റിൽ എത്ര കുടുംബങ്ങൾക്ക് താമസിക്കാം ? നിയമം കർശനമാക്കി ദുബായ്

ഒരു ഫ്ലാറ്റില്‍ ഒരു കുടുംബം മാത്രം എന്ന നിബന്ധനയുമായി ദുബായി മുന്‍സിപ്പാലിറ്റി. ഷെയറിംഗ് അടക്കമുള്ള വാടകക്കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധന നടത്താന്‍ കെട്ടിട ഉടമകള്‍ക്ക് മുന്‍സിപ്പാലിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നിയമലംഘകര്‍ക്ക് അരലക്ഷം വരെ പിഴ ഈടാക്കും.കൂടുംബങ്ങള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്നും ബാച്ചിലേഴ്‌സിനെ പൂര്‍ണമായും ഒഴിവാക്കാനാണ് ശ്രമം.

അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുകയോ ബാച്ചിലേഴ്‌സിന് വാടകക്ക് നല്‍കുകയോ ചെയ്താല്‍ കെട്ടിടം വാടകക്ക് എടുത്തിട്ടുള്ളയാള്‍ പിഴ ഒടുക്കേണ്ടിവരും. ആയിരം ദിര്‍ഹം മുതല്‍ അരലക്ഷം ദിര്‍ഹം വരെയാണ് പിഴ ഒടുക്കേണ്ടിവരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button