ന്യൂഡല്‍ഹി: നികുതിദായകരായ ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് നികുതി വിഭാഗം ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയമവ്യവസ്ഥയെ ജനങ്ങള്‍ ആദരിക്കണം. നിയമം പിടികൂടുമെന്ന ഉള്‍ഭയം നികുതി വെട്ടിപ്പുകാര്‍ക്ക് ഉണ്ടാവുകയും വേണം. നികുതിവിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.നികുതി വെട്ടിച്ച് നടക്കുന്നവരുടെ പക്കല്‍ നിന്ന് എത്രയും പെട്ടെന്ന് നികുതി പിരിക്കണം. നികുതി വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കേണ്ട പഞ്ചഗുണങ്ങളുടെ പട്ടികയും പ്രധാനമന്ത്രി മുന്നോട്ടു വെച്ചു. വരുമാനം കൂട്ടണം. പ്രതിബദ്ധത ഉണ്ടായിരിക്കണം. സത്യസന്ധതയും സുതാര്യതയും വേണം.
വിവരങ്ങള്‍ സമ്പാദിക്കണം. ഡിജിറ്റലൈസേഷന് ഊന്നല്‍ നല്‍കണംപ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ചടങ്ങില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രാജ്യത്തെ പ്രധാന ധനകാര്യ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
Post Your Comments