തലശ്ശേരി : മുന്‍മന്ത്രി കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി നിര്‍ദേശം. മന്ത്രിയായിരുന്ന കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് നിര്‍ദേശം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ നിയമസഭാ തിരഞ്ഞെടുപ്പിലും സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തുക്കളിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ഇരിക്കൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഷാജി കുര്യാക്കോസ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി നിര്‍ദ്ദേശം. തലശ്ശേരി വിജിലന്‍സ് കോടതിയാണ് ക്വിക് വെരിഫിക്കേഷന് നിര്‍ദേശം നല്‍കിയത്.
Post Your Comments