ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസിന്‍റെ യുപി തിരഞ്ഞെടുപ്പ് ആസൂത്രകന്‍ പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയും ബീഹാറില്‍ നിതീഷ് കുമാറിനും വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.
പ്രിയങ്ക ഗാന്ധിയായിരിക്കും യുപിയില്‍ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക. ഇതിനൊപ്പം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഷീല ദീക്ഷിത്തിനെയും ഉയര്‍ത്തിക്കാട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായിരുന്ന ബ്രാഹ്മണ സമുദായത്തെ തിരികെ കൊണ്ടുവരാന്‍ ഷീലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രയോജനപ്പെടുമെന്നാണ് പ്രശാന്ത് കിഷോറിന്‍റെ നിര്‍ദ്ദേശം.
ഷീല ദീക്ഷിത് സോണിയയും രാഹുല്‍ ഗാന്ധിയേയും ഇന്നലെ സന്ദര്‍ശിച്ചിരുന്നു.
Post Your Comments