കൊല്ലം ● രണ്ടര വയസ്സില്‍ മുതിര്‍ന്നവരെപ്പോലെ ഫുട്ബോള്‍ കളിക്കുന്ന അത്ഭുതബാലന് വിസ്മയമാകുന്നു. മുളങ്കാടകം സ്വദേശിയായ സുനിൽകുമാറിന്റേയും ഗായത്രിയുടേയും മകനായ സിദ്ധാർത്ഥ് അംഗൻവാടിയിൽ പോയി അക്ഷരം അഭ്യസിക്കുന്നതിനു മുമ്പേ പഠിച്ചത് ഫുട്ബോളിന്റേയും ക്രിക്കറ്റിന്റേയും ബാലപാഠങ്ങളാണ്. ഒന്നരവയസ്സുമുതല്‍ ഗ്രൗണ്ടില്‍ ഇറങ്ങി കളിതുടങ്ങി. കായികപരമായ കഴിവുകൾ ഈ ചെറുപ്രായത്തിലേ പ്രകടിപ്പിക്കുന്ന സിദ്ധാർത്ഥിനെ മികച്ച ഒരു ഫുട്ബോളർ ആക്കാനാണ് മാതാപിതാക്കളുടേയും താത്പര്യം.
ചെറുപ്രായത്തിലേ സിദ്ധാർത്ഥിന് ഫുട്ബോളിലുള്ള അസാധാരണ കഴിവുകൾ തിരിച്ചറിഞ്ഞ കൊല്ലം കിംസ് ഫുട്ബോൾ അക്കാദമി ഡയറക്ടർ സനോഫർ തന്റെ അക്കാദമിയിൽ സിദ്ധാർത്ഥിന് പരിശീലനം നൽകുന്നുണ്ട്. കൊല്ലം പീരങ്കി മൈതാനത്ത് നടത്തുന്ന കിംസിന്റെ പരിശീലനത്തിൽ മുതിർന്നവരോടൊപ്പമാണ് സിദ്ധാർത്ഥ് പന്തു തട്ടുന്നത്. മെസ്സിയും റൊണാൾഡോയുമാണ് ഈ കൊച്ചുമിടുക്കന്റെ ഇഷ്ടതാരങ്ങൾ.
സിദ്ധാർത്ഥിന്റെ കഴിവുകളുടെ ചെറിയൊരു വീഡിയോ ഫുട്ടേജ് കാണാം:
Post Your Comments