തിരുവനന്തപുരം: ആവശ്യത്തിന് വിദ്യാര്‍ഥികള്‍ ഉണ്ടായിട്ടും സ്‌കൂള്‍ പൂട്ടിക്കിട്ടണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത് 14 മാനേജ്‌മെന്റുകള്‍. അടച്ചുപൂട്ടുന്നതിന് അനുമതിതേടി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ച 46 സ്‌കൂളുകളുടെ കൂട്ടത്തില്‍ 14 സ്‌കൂളുകളില്‍ ആവശ്യത്തിന് കുട്ടികളുണ്ടെന്നും ഇവയുടെ കാര്യം പ്രത്യേകം പരിശോധിക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ടു നല്‍കി. ഓരോ സ്‌കൂളിന്റെയും വിശദമായ വിവരങ്ങള്‍ വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭ പരിഗണിച്ചത്. നിയമവശം പരിശോധിച്ചശേഷം തുടര്‍നടപടിയെടുക്കാമെന്ന അഭിപ്രായമാണ് മന്ത്രിസഭായോഗത്തിലുണ്ടായത്.
Post Your Comments