മൂന്നാഴ്ച്ചയോളം കാമുകന് സെക്‌സിന് വിലക്കേര്‍പ്പെടുത്തിയ യുവതി വിലക്കു പിന്‍വലിക്കാന്‍ കാമുകനു മുന്പില്‍ ഒരു ആവശ്യ ഉന്നയിച്ചു. ബന്ധം തുടരണം എങ്കില്‍ തനിക്കാവശ്യമുള്ളതെല്ലം വാങ്ങിത്തരണം എന്നായിരുന്നു കാമുകിയുടെ നിര്‍ദേശം. വിലക്കു മാറാന്‍ മറ്റുമാര്‍ഗങ്ങളില്ലാത്തതിനാല്‍ ഒരുമാസത്തിനുള്ളില്‍ കാമുകനു ചിലവായതു ലക്ഷണങ്ങള്‍.
അഞ്ചു വര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിട്ട്. അന്നുമുതല്‍ കാമുകിയുടെ എല്ലാ ചിലവുകളും യുവാവാണ് വഹിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ യുവതി ഇയാളുടെ ചിലവില്‍ വാങ്ങിക്കൂട്ടിയത് 100 ജോഡി ചെരുപ്പുകള്‍. എല്ലാമാസവും യുവാവ് ഇവരുടെ ചിലവിനായി 60 പൗണ്ട് വിതം നല്‍കുന്നുണ്ട്. ഇതുകൂടാതെയാണു മറ്റു ചിലവുകള്‍. കഴിഞ്ഞ മാസം 3000 പൗണ്ടാണ് യുവതി ചിലവഴിച്ചത്. ഇതുകൊണ്ടെന്നും തീരുന്നില്ല കാമുകിയുടെ അടുത്ത നിര്‍ദ്ദേശം 70,000 പൗണ്ട് ചിലവ് വരുന്ന കോസ്മറ്റിക്ക് സര്‍ജറിയാണ്. ഇതു കൂടി കഴിഞ്ഞാല്‍ മാത്രമേ യുവതി യുവാവിന് ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിക്കു. എന്നാല്‍ ഇവര്‍ ഇങ്ങനെ പണം ചിലവഴിക്കുന്നതില്‍ യുവാവിന് പരാതിയൊന്നുമില്ല. പണം എന്നു വേണമെങ്കിലും ഇല്ലാതാകുമെന്നും കാമുകിയുടെ സന്തോഷമാണ് തനിക്ക് വലുതെന്നും ഇയാള്‍ പറഞ്ഞു.
Post Your Comments