പെരുമ്പാവൂര്‍ ● കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി അമിയുര്‍ ഉല് ഇസ്ലാം താമസിച്ചിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വൈദ്യശാലപടിയിലെ വീട്ടില്‍ നിന്നാണ് കൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയത്. സംഭവം ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണസംഘം ഇവിടെ നിന്നും കണ്ടെത്തി. ഇസ്ലാമിന്റെ ബന്ധുവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം ആലുവ പോലീസ് ക്ലബില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി അമിയൂര്‍ ഉള് ഇസ്ലാമിനിയാണ് (23) പോലീസ് അറസ്റ് ചെയ്തത്. ജിഷ വധക്കേസ് അന്വേഷണ മേധാവി എഡിജിപി ബി. സന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കും. കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തിവരികയാണെന്നും സന്ധ്യ പറഞ്ഞു. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് മൂന്ന് ദിവസം മുന്‍പാണ് ഇയാളെ എസ്പി ഉണ്ണിരാജിന്റെ സ്ക്വാഡ് കസ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ശക്തമായ തെളിവിനായി പോലീസ് ഇയാളുടെ ഡിഎന്‍എയും രക്തവും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലം വന്നതോടെയാണ് പ്രതി ഇയാളാണെന്ന് പോലീസ് ഉറപ്പിച്ചത്. കൊല നടത്താന്‍ കാരണം മുന്‍വൈരാഗ്യമാണെന്നാണ് അമിയുര്‍ ഉള് ഇസ്ലാം പോലീസിന് നല്കിയ മൊഴി.
Post Your Comments