പെരുമ്പാവൂര്‍ ● പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംബന്ധിച്ച അവ്യക്തത തുടരുന്നു. ഹിന്ദി കലര്‍ന്ന ആസാമീസ് ഭാഷ സംസാരിക്കുന്ന പ്രതി അമിയൂർ ഉൾ ഇസ്ലാം ആയുധം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് മൊഴി മാറ്റി പറയുന്നത് പോലീസിനെ കുഴയ്ക്കുകയാണ്. ഇരിങ്ങോൽ കാവിലാണ് ആയുധം ഉപേക്ഷിച്ചതെന്നാണ് പൊലീസ് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് മൊഴി മാറ്റിയ പ്രതി, ആയുധങ്ങൾ ജിഷയുടെ വീടിന് സമീപത്തുള്ള കനാലിലാണ് ഉപേക്ഷിച്ചതെന്ന് പൊലീസിനോട് പറഞ്ഞു.
ദക്ഷിണമേഖല എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഭാഷ പ്രശ്നമായതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തിലെ അംഗമായ പി.എൻ.ഉണ്ണിരാജയും പ്രതിയെ ചോദ്യം ചെയ്യാനെത്തിയിട്ടുണ്ട്. പോലീസ് മേധാവി ലോക്നാഥ് ബഹ്റ വൈകീട്ടോടെ ആലുവയിലെത്തുമെന്നാണ് അറിയുന്നത്.
ജിഷയുടെ വീട് പണിക്കെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം ദൃഡമാവുകയായിരുന്നെന്നും പ്രതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജിഷയുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്തെന്ന് സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിനായിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്യുനന്നതിലൂടെ കൊലപാതക കാരണം ഉൾപ്പെടെയുള്ളവ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
Post Your Comments