തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാനും വിദ്യാഭ്യാസ വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രതിരോധകുത്തിവെപ്പിനോട് വിമുഖത വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ കുട്ടികളുടെ രോഗപ്രതിരോധശേഷിയേക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുട്ടികളുടെ രോഗപ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഗുരുതര രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന വാക്‌സിനുകള്‍ക്കെതിരെ ശക്തമായ പ്രചാരണം സംസ്ഥാനത്ത് ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി എടുക്കുന്നത്. സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കിയ രോഗങ്ങള്‍ വാക്‌സിനേഷന്റെ അഭാവം മൂലം വീണ്ടും പ്രത്യക്ഷപ്പെടുന്നതും ഇങ്ങനെ ഒരു നടപടി എടുക്കാൻ കാരണമായിട്ടുണ്ട്.
Post Your Comments