NewsIndia

പതിനാറ് വയസ്സായവര്‍ക്കും സ്‌കൂട്ടര്‍ ലൈസന്‍സ് നല്‍കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: 16 വയസ്സുള്ളവര്‍ക്കും സ്‌കൂട്ടര്‍ ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിക്കുന്ന നിയമഭേദഗതി മന്ത്രിമാരുടെ സമിതി മുന്നോട്ടുവച്ചു. വിദ്യാര്‍ഥികള്‍ക്കു യാത്രാസൗകര്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു നടപടി. 100 സിസിക്ക് താഴെയുള്ള ഗിയറില്ലാത്ത സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നതാണു ശുപാര്‍ശ. ലേണേഴ്‌സ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കാനും ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കൂട്ടാനും മന്ത്രിമാരുടെ സമിതി ശുപാര്‍ശചെയ്തു.

ലൈസന്‍സിന്റെ ഇപ്പോഴത്തെ കാലാവധി വര്‍ധിപ്പിക്കണം. ലേണേഴ്‌സ് ലൈസന്‍സ് നേരിട്ട് പോവാതെ ഓണ്‍ലൈന്‍ വഴി നല്‍കണം. ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ബസ് ഡ്രൈവര്‍മാര്‍ക്കും യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ ശുപാര്‍ശയിലുണ്ട്. ഡ്രൈവിങ് ലൈസന്‍സും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതു കംപ്യൂട്ടര്‍ സംവിധാനം വഴിയാക്കും. ട്രാഫിക് നിയമലംഘനത്തിന് ഇപ്പോഴുള്ള പിഴ വര്‍ധിപ്പിക്കണം. നിയമപാലകര്‍ തന്നെ നിയമലംഘനം നടത്തിയാല്‍ ഇരട്ടി പിഴ ഈടാക്കണം. എല്ലാ വാഹനങ്ങളെയും മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണം. ടാക്‌സി പെര്‍മിറ്റ് നല്‍കാനുള്ള ചട്ടങ്ങള്‍ ഉദാരമാക്കണം, ഇവയാണ് മറ്റ് നിർദ്ദേശങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button