ന്യൂഡല്‍ഹി: വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പ്രമുഖ മാധ്യമം ഡെക്കാന്‍ ക്രോണിക്കിളിനെയും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഐ.ഡി.ബി.ഐ ബാങ്കിന്റെ പൂട്ട്. വായ്പ തിരിച്ചടവ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ ട്രേഡ്മാര്‍ക്കുകള്‍ പരസ്യമായി ലേലം ചെയ്യാനൊരുങ്ങുകയാണ് ബാങ്ക്.
ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് കീഴിലെ ഡെക്കാന്‍ ക്രോണിക്കിള്‍, ആന്ധ്രാഭൂമി, ദി ഏഷ്യന്‍ ഏജ്, ഫിനാന്‍ഷ്യല്‍ ക്രോണിക്കിള്‍ എന്നിവയ്ക്കാണ് ഭീഷണി. മികച്ച പ്രൊപ്പോസലുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ട് ഇന്ത്യയിലെ പ്രമുഖ ഇംഗ്‌ളീഷ് പത്രങ്ങളിലും തെലുങ്ക് പത്രങ്ങളിലും ബാങ്ക,് 2016 ജൂണ്‍ 9 ന് ബാങ്ക് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു.
ബാങ്കിന്റെ വെബ്‌സൈറ്റില്‍ ലേലം ചെയ്യാന്‍ പോകുന്നവയുടെ പട്ടികയിലും ഇവ ഉള്‍പ്പെട്ടിട്ടുണ്ട്.
മൊത്തമായോ ഓരോന്നായോ ലേലം കൊള്ളാനാകും. ഡെക്കാന്‍ ക്രോണിക്കിളിന് കരുതല്‍ തുക 120 കോടിയാണ്. ആന്ധ്രാഭൂമി 3 കോടി 50 ലക്ഷം മൂല്യമാണ്. ക്‌ളോസിംഗ് ഡേറ്റ് 2016 ജൂണ്‍ 23 ആണ്. ഏഷ്യന്‍ ഏജിന് 18 കോടി വിലമതിക്കുകയും ഫിനാന്‍ഷ്യല്‍ ക്രോണിക്കിളിന് 3 കോടിയുമാണ് വിലമതിക്കുന്നത്. എല്ലാറ്റിന്റെയും ടെന്‍ഡര്‍ ക്‌ളോസിംഗ് ഡേറ്റ് 2016 ജൂണ്‍ 23 ആണ്.
Post Your Comments