ന്യൂഡല്‍ഹി : വിശദമായ പദ്ധതിരേഖ പരിശോധിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ അന്തിമാനുമതി എന്ന നിലയില്‍ കേരളത്തിലെ 531 കിലോമീറ്റര്‍ സംസ്ഥാനപാത കൂടി ദേശീയപാതയാക്കി പ്രഖ്യാപിയ്ക്കാന്‍ അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
രാജ്യസഭയില്‍ എം.പി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ദേശീയപാത സഹമന്ത്രി മന്‍സുഖ് എല്‍.മണ്ഡാവ്യയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയപാതയായി അനുമതി നല്‍കിയിട്ടുള്ള സംസ്ഥാനപാതകള്‍.
ആലപ്പുഴ-ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി-കറുകച്ചാല്‍, എന്‍.എച്ച് 47 ല്‍ കായംകുളത്തിനു സമീപം മുതല്‍ എന്‍.എച്ച് 183ല്‍ തിരുവല്ലയ്ക്ക് സമീപം വരെ, അടൂര്‍ മുതല്‍ ഭരണിക്കാവ് വരെ, എന്‍ച്ച് 183ല്‍ വിജയപുരത്തിന് സമീപം മുതല്‍ ഊന്നുകല്‍ വരെ, കല്‍പ്പറ്റയെ മാനന്തവാടിയുമായി ബന്ധിപ്പിക്കുന്ന റോദിനു സമീപം എന്‍.എച്ച് 766 ലെ ജംഗ്ഷന്‍ മുതല്‍ എച്ച്.ഡി കോട്ട -ജയപുര-മൈസൂരുവില്‍ അവസാനിയ്ക്കുന്ന പാത, മടിക്കേരി-വിരാജ്‌പേട്ട് മാക്കൂട്ടം പാതയെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന പാത, തിരുവനന്തപുരം-തെന്‍മല, ചെര്‍ക്കള-കല്ലട്ക്ക, വടക്കഞ്ചേരി-പൊള്ളാച്ചി, കരമന കളിയിക്കാവിള ഭാഗത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഭാഗം തുടങ്ങിയ പാതകളാണ് ദേശീയ പാതകളാക്കാന്‍ പദ്ദതി തയ്യാറാക്കിയിരിയ്ക്കുന്നത്.
Post Your Comments