ലണ്ടന്‍: പരീക്ഷ കഴിഞ്ഞതിന്റെ ക്ഷീണം അകറ്റി ഒന്നു മനസ്സും ശരീരവും ഒക്കെ തണുപ്പിക്കണമെന്നു തോന്നിയാല്‍ തെറ്റു പറയാനൊക്കില്ല. പക്ഷേ, കേംബ്രിഡ്ജില്‍ പക്ഷേ ആഘോഷം അതിരുവിട്ടു. നമ്മുടെ നാട്ടില്‍ പരീക്ഷ കഴിയുമ്പോള്‍ പരസ്പരം മഷിയെറിഞ്ഞും കെട്ടിപ്പിടിച്ചും ഒക്കെ വിട പറച്ചിലും പരീക്ഷക്കാലം കഴിഞ്ഞതിന്റെ ആഘോഷങ്ങളും നടക്കുന്നുണ്ടെങ്കില്‍ കേംബ്രിഡ്ജില്‍ അത് തുണിയഴിച്ചാടലായി. ആണ്‍കുട്ടികള്‍ തുണിയുരിഞ്ഞ് വെള്ളത്തില്‍ ചാടി. മദ്യം തലയ്ക്കു പിടിച്ചപ്പോള്‍ പെണ്‍കുട്ടികളും വസ്ത്രങ്ങളൊക്കെ ഉപേക്ഷിച്ച് പുഴയിലേക്കെടുത്തു ചാടി.
ബോട്ട് സവാരി നടത്തിക്കൊണ്ടായിരുന്നു സന്തോഷം ആരംഭിച്ചത്. എന്നാല്‍ മദ്യം അകത്തെത്തിയതോടെ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മദ്യം അകത്തു ചെന്നതോടെ കൂടുതല്‍ ഉഷാറായി. ബോട്ടില്‍ നിന്ന് ആദ്യം യുവാക്കള്‍ നദിയിലേക്ക് ചാടി. െചിലര് ടോപ്പ് മാത്രം ധരിച്ച് ആഘോഷം കളറാക്കുകയും ചെയ്തു. അതേസമയം, പാന്റ്സ് ധരിച്ചാണ് ആണ്‍കുട്ടികള്‍ വെള്ളത്തില്‍ ചാടി തിമിര്‍ത്തത്. ഇതോടെ നദിയിലൂടെ ബോട്ട് സവാരി നടത്തുകയായിരുന്ന ടൂറിസ്റ്റുകള്‍ ഇവയെല്ലാം കണ്ട് സവാരി അവസാനിപ്പിച്ചു.
ഈ സമയം ആണ്‍കുട്ടികള്‍ ചെറിയ വള്ളങ്ങളില്‍ ബിയര്‍ എത്തിച്ചു എല്ലാവര്ക്കും നല്‍കുകയും ചെയ്തു. മദ്യപിച്ച പെണ്‍കുട്ടികളാണ് ശരീരപ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഇവര്‍ പത്ത് ടീമുകളായി തിരിച്ചു ബോട്ട് റേസിംഗ് നടത്തുകയും ചെയ്തു. മദ്യത്തിന്റെ ലഹരിയില്‍ ബോട്ടുകള്‍ കൂട്ടിയിച്ച് മറിഞ്ഞതോടെ മത്സരം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു.
Post Your Comments