കുവൈറ്റ് : കുവൈറ്റില്‍ സര്‍ക്കാര്‍അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളെ കുറയ്ക്കാന്‍ നടപടി ആരംഭിച്ചു. കുവൈറ്റ് മുനിസിപ്പാലിറ്റിയും വാര്‍ത്താവിനിമയ മന്ത്രാലയവും വിദേശികളെ ഒഴിവാക്കി തുടങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അനുബന്ധ അതോറിറ്റികളിലും മറ്റു ജോലി ചെയ്യുന്ന വിദേശികളായ ജീവനക്കാരുടെ എണ്ണം നിശ്ചിത സമയപരിധിക്കുള്ളില്‍ ക്രമാനുഗതമായി കുറയ്ക്കാനുള്ള നടപടികള്‍ നടന്നു വരുകയാണെന്നാണ് സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുള്ളത്. ഇവിടങ്ങളില്‍ വിദേശികള്‍ക്ക് പകരം തദ്ദേശിയരെ ചില മന്ത്രാലയങ്ങളില്‍ ഇതിനകം നിയമിച്ചുകഴിഞ്ഞിട്ടുണ്ട്.
കുവൈറ്റ് മുനിസിപ്പാലിറ്റിയും വാര്‍ത്താവിനിമയ മന്ത്രാലയവുമാണ് വിദേശികളായ ജീവനക്കാരെ കൂടുതല്‍ കുറച്ചിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലാത്ത സ്വദേശികളുടെ എണ്ണം 14,000മാണ്. എങ്കിലും ഒഴിച്ച് കൂടാനവത്ത തസ്തികകളില്‍ വിദേശികളെ നിലനിറുത്താന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പൊതുമേഖലയിലെ തസ്തികകള്‍ക്ക് യോഗ്യരായ സ്വദേശികളില്ലാത്തതാണ് വിദേശികള്‍ ഈ തൊഴിലവസരങ്ങള്‍ നേടാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments