ജിഷയുടെ അമ്മയും സഹോദരിയും പറയുന്നത് പച്ചക്കളളമാണെന്നും അവരെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റി ചോദ്യം ചെയ്യാനായി ആലോചിക്കുന്നതുമായി പോലീസ്. കൊല്ലപ്പെട്ട ദിവസം ജിഷ എവിടെയാണ് പോയിരുന്നതെന്നതിന് ഒരു കൃത്യമായ മറുപടി നല്‍കാന്‍ ഇതുവരെ വീട്ടുകാര്‍ക്കായിട്ടില്ല.
വീട്ടില്‍ ഇടയ്ക്കിടെ വരാറുള്ള അജ്ഞാത സ്ത്രീയെക്കുറിച്ചും കാര്യമായ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ജിഷയുടെ കൊലപാതകം നടന്നിട്ട് ഏകദേശം രണ്ട് മാസം കഴിഞ്ഞിട്ടും കൊലയാളിയെയോ കൊലനടന്നതിനെയോ കുറിച്ച് യാതൊരു വ്യക്തതയും വന്നിട്ടില്ല. രാത്രിയില്‍ പുറത്ത് പോകുന്ന പെണ്‍കുട്ടികളെ വിലക്കിയിരുന്ന മലയാളിക്ക് വലിയൊരു ആഘാതമായിരുന്നു ജിഷാ വധം.
ഇരുളിന്‍റെ നിഴല്‍പറ്റി മാത്രമല്ല സ്വന്തം പെണ്‍മക്കള്‍ പീഡിപ്പിക്കപ്പെടുക എന്ന ഞെട്ടലോടെ തന്നെയാണ് ഏതൊരു രക്ഷിതാക്കളും ഈ സംഭവം അറിഞ്ഞിട്ടുണ്ടാകുക. കൊലയാളിയെ സംരക്ഷിക്കാന്‍ പോന്ന ശക്തമായ കൈകള്‍ ഉള്ളത് കൊണ്ട് തന്നെയാണ് ജിഷാ വധക്കേസ് അന്വേഷണം എവിടെയും എത്താത്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Post Your Comments